ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി സന്ദേശം. മൂന്ന് സ്കൂളുകൾക്കാണ് ഒടുവിൽ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
സിആർപിഎഫ് പബ്ലിക് സ്കൂൾ, സെന്റ് തോമസ് സ്കൂൾ, ഡിഎവി സെന്റ്നറി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി ഉയർത്തി സന്ദേശമെത്തിയത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വിവരം അറിഞ്ഞ ഉടൻതന്നെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിദ്യാർഥികളെയും ജീവനക്കാരെയും ക്ലാസ് മുറികളിൽ നിന്ന് ഒഴിപ്പിക്കുകയും വിശദമായി പരിശോധിക്കുകയും ചെയ്തു.
പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് സൈബർ സെൽ പരിശോധിച്ച് വരികയാണ്.